തിരുവനന്തപുരം: നാടാര്‍ സമുദായത്തോട് അനീതി കാട്ടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വലിച്ച താഴെയിടണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ആറുമാസത്തിനകം നാടാര്‍ സമുദായത്തോട് നീതി കാട്ടിയില്ലെങ്കില്‍ താനും അവരോടൊപ്പം ഉണ്ടാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി നീതിമാനായ മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി കാട്ടുന്നത് നന്ദികേടാണെന്നും പി സി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത് വിഎസ്ഡിപി ഇന്നലെ സംഘടിപ്പിച്ച നാടാര്‍ പ്രതിനിധിസഭയിലാണ് പി.സി ജോര്‍ജ് പരസ്യമായി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഹ്വാനം നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നാടാര്‍ സമുദായത്തിന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ലെന്നും ആവശ്യങ്ങള്‍ ഇനിയും അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഞാനൊരു മാര്‍ഗം പറഞ്ഞുതരാമെന്നും പറഞ്ഞാണ് പി.സി ജോര്‍ജ് സര്‍ക്കാരിനെ വലിച്ചുതാഴെയിടണമെന്ന ഉപദേശം നല്‍കിയത്.
തിരുവനന്തപുരത്തെ നിയോജകമണ്ഡലങ്ങളില്‍ ആര് എംഎല്‍എയാകണം എന്ന് തീരുമാനിക്കുന്ന സമുദായമാണ് നാടാര്‍ വിഭാഗമെന്നും താന്‍ യുഡിഎഫ് പ്രതിനിധിയായതിനാല്‍ നിങ്ങളെ സുഖിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിക്കേണ്ടെന്നുമുള്ള മുഖവുരയോടെയാണ് പി.സി ജോര്‍ജ് തന്റെ പ്രസംഗം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: