കുണ്ടറ: തുച്ഛമായ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നടത്തുന്ന യുഡിഎഫ് സര്‍ക്കാര്‍ വ്യാപാരികളെയും കച്ചവടക്കാരെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍.
കൊല്ലം ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി കുണ്ടറയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യാപാരികളുടെയും വ്യവസായികളുടെയും സഹായത്തോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കച്ചവട മേഖലയെ ഒരു പറ്റം ഉദ്യോഗസ്ഥരെകൊണ്ട് തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. പൊലീസിന് കട പരിശോധിക്കാന്‍ അവകാശമില്ല. ഉദ്യോഗസ്ഥന്മാര് കച്ചവടക്കാരെ കള്ളന്മാരായി ചിത്രീകരിക്കുന്നു. വിദേശ നിക്ഷേപത്തെസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. എമര്‍ജിംഗ് കേരള ഒരു കമ്പോളത്തിലെ രണ്ടുതരം കച്ചവടമാണ്. വിദേശ കുത്തകകളുടെ പണം കൈപ്പറ്റി ഇവിടുത്തെ സാധാരണ കച്ചവടക്കാരെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ എമര്‍ജിംഗ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. അവര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് ഇളവ്, നികുതി ഇളവുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ നല്കുമ്പോള് വ്യാപാരി വ്യവസായികളെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടന്നുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എമര്‍ജിംഗ് പദ്ധതിയില്‍ ഒരു രൂപയ്ക്ക് വൈദ്യുതി നല്കാന് തയ്യാറാകുന്ന സര്‍ക്കാര്‍ തങ്ങള്‍ക്ക് അത് അനുവദിച്ചു തന്നാല്‍ ഒരു സ്ഥാപനത്തില്‍ ഒരാളെന്ന നിലയില്‍ പന്ത്രണ്ട് ലക്ഷം പേര്‍ക്ക് അധിക ജോലി നല്‍കാമെന്ന് നസറുദ്ദീന്‍ പറഞ്ഞു.ലക്ഷകണക്കിന് ടണ്‍ അരി വിദേശകുത്തകകളുടെ ഗോഡൗണുകളില്‍ ശേഖരിച്ചതാണ് അരി വില വര്‍ദ്ധനവിന് കാരണമായത്. എന്നാല്‍ വിലവര്‍ദ്ധനവിന്റെ പേരില്‍ വ്യാപാരി വ്യവസായികളെ ദ്രോഹിക്കാനാണ് ഒരുമ്പെടുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റി കുത്തേണ്ടി വരുമെന്നും നസറുദ്ദീന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാര്‍, വൈസ് പ്രസിഡന്റുമാരായ സി.ബി. അനില്‍കുമാര്‍, ആര്.വിജയന്, മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി എ.എ കലാം, എല്‍. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കണ്വെന്ഷന് ടി. നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: