കൊച്ചി: അമേരിക്കയിലെ പത്രപ്രവര്‍ത്തകരുടെ പ്രമുഖ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) രണ്ടാമത് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാര്‍ഡിന് ഡി. വിജയമോഹന് (മലയാള മനോരമ) അര്‍ഹനായി. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. മാധ്യമരംഗത്തെ സമഗ്രസംഭാവനക്ക് ടി.എന്‍. ഗോപകുമാറിന് (ഏഷ്യാനെറ്റ് ന്യൂസ്) അര്‍ഹനായി. 50,000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മറ്റ് അവാര്‍ഡുകള്‍: മികച്ച പത്രപ്രവര്ത്തകന്: കെ. ഉബൈദുള്ള (മലയാള മനോരമ), മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡ്: രേഖ ചന്ദ്ര (മാതൃഭൂമി), മികച്ച ഫീച്ചര്‍: പി.പി. ജയിംസ് (കേരളകൗമുദി), മികച്ച ഫോട്ടോഗ്രാഫര്‍: രാജന് പൊതുവാള് (മാതൃഭൂമി), മികച്ച വാര്‍ത്താവതാരക: വീണ ജോര്‍ജ് (ഇന്ത്യാവിഷന്), മികച്ച അന്വേഷണാത്മക വാര്‍ത്ത: ശരത്ചന്ദ്രന് (കൈരളി ടിവി), മികച്ച ഓണ്‍ലൈന്‍ മീഡിയ: സന്തോഷ് ജോര്‍ജ് (മനോരമ ഓണ്‍ലൈന്‍), മികച്ച യുവമാധ്യമപ്രവര്‍ത്തക: ജിഷ എലിസബത്ത് (മാധ്യമം), മികച്ച കാര്‍ട്ടൂണിസ്റ്റ്: ദ്വിജിത്ത് (കേരളകൗമുദി). 25000 രൂപയും പ്രശംസാഫലകവുമാണ് അവാര്‍ഡ്.
കെ.എം. റോയ്, ഡോ. ഡി. ബാബുപോള്‍, ലീലാമേനോന്, ഡോ. എം.വി. പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജനുവരി 6 ന് വൈകിട്ട് 6.30 ന് ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്അമേരിക്ക പ്രസിഡന്റ് മാത്യു വര്‍ഗീസ്, നാഷണല്‍ ട്രഷറര്‍ സുനില്‍ തൈമറ്റം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: