സിംഗപ്പൂര്‍: ദല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ചൂണ്ടിക്കാട്ടി കുറ്റവാളികള്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതിനെ സിംഗപ്പൂര്‍ ഭരണകൂടം ന്യായീകരിക്കുന്നു. പെണ്‍കുട്ടിക്കു നേരേയുണ്ടായ അതിക്രൂരമായ ആക്രമണവും അവളുടെ മരണവും സിംഗപ്പൂരിലെ ജനതയെയും പിടിച്ചുലച്ചെന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി കെ.ഷണ്മുഖന് പറഞ്ഞു. നിയമവകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനാണ്.
സിംഗപ്പുരില്‍ വധശിക്ഷ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ശ്രദ്ധയില്‍ ഇത്തരം സംഭവങ്ങള്‍ കൊണ്ടുവരാറുണ്ട്. പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചവര്‍ക്കു വധശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പലര്‍ക്കും യോജിപ്പാണ്- ഫേസ്ബുക്കില്‍ മന്ത്രി രേഖപ്പെടുത്തി.
മന്ത്രിയുടെ പരാമര്‍ശം സിംഗപ്പൂരില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: