കൊച്ചി: ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷെഫീക്ക് അമരാവതിയെ വാഴക്കാല മൊറാര്‍ജി ദേശായി മൈതാനത്തിന് സമീപം ഒരു സംഘം ആക്രമിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് എറണാകുളം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി, സെക്രട്ടറി എം.എസ്.സജീവന് എന്നിവര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി 9.30ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ മൈതാനത്തുണ്ടായിരുന്ന 15 ഓളം പേരില്‍ 9 പേര് ചേര്‍ന്ന് യാതൊരു പ്രകോപനവും കൂടാതെ ഷെഫീക്കിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷെഫീക്ക് കാക്കനാട്ടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തൃക്കാക്കര പോലീസ് അദ്ദേഹത്തില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന് എറണാകുളം ജില്ലാ കമ്മറ്റി നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: