കൊല്ലം: ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗം നടത്തി കൊലപ്പെടുത്തിയ ജ്യോതിയുടെ മരണത്തില്‍ കൊല്ലം ജനതയുടെ പ്രതിഷേധവും അഗാധ ദുഃഖവും അറിയിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ഇരച്ചു കയറി കരിങ്കൊടി ഉയര്‍ത്തി.
യുവമോര്‍ച്ചാ ജില്ലാ വൈസ്പ്രസിഡന്റ് ഇരണൂര്‍ രതീഷ് അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കൊലപാതകത്തിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെണ്‍കുട്ടി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഈ ക്രൂരമായ കൃത്യത്തെ അവഗണിച്ച് സോണിയാ ഗാന്ധിയുടെ ഇംഗിതത്തിനുവേണ്ടി ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മന്ത്രിസഭ രൂപവല്‍ക്കരിക്കാനാണ് സമയം ചെലവഴിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇങ്ങനെയൊരു സംഭവം ഡല്‍ഹിയില്‍ നടന്നതായി പോലും അദ്ദേഹം അറിഞ്ഞ മട്ടില്ല. വാള്‍മാര്‍ട്ട് അടക്കമുള്ള വിദേശകുത്തകകളെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിനുള്ള തിരക്കിലായിരുന്നു അദ്ദേഹം.
ജ്യോതിയുടെ മരണം ഒരു പുതിയ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വാലയാണ്. വിഐപികള്‍ക്കും തീവ്രവാദികള്‍ക്കും ഇറ്റാലിയന്‍ കൊലയാളി നാവികര്‍ക്കും വേണ്ടി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ സുരക്ഷയെ അവഗണിക്കുകയാണെന്നും കെ.ആര്. രാധാകൃഷ്ണന് ആരോപിച്ചു. മാര്‍ച്ചിന് സജി കരവാളൂര്‍, ചാത്തിനാംകുളം അജി, വിഷ്ണു വിജയന്, അരുണ്‍ ചന്ദ്രശേഖര്‍, പ്രഭാകരന്, ഉദയകുമാര്‍, ബാലന് മുണ്ടയ്ക്കല്‍, ഉണ്ണികൃഷ്ണന്, രാജീവ് ചാത്തിനാംകുളം, ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: