ലണ്ടന്‍: പൂര്‍ണചന്ദ്രനെക്കാള്‍ പതിനഞ്ച് മടങ്ങ് പ്രകാശമുള്ള വാല് നക്ഷത്രത്തെ കാണണമെങ്കില്‍ ബ്രിട്ടനിലെത്തൂ. ജീവിതകാലത്ത് ഒരിക്കല്‍ മാത്രം ലഭിക്കുന്ന അപൂര്‍വ്വ ദൃശ്യമായിരിക്കുമിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പകല്‍വെളിച്ചത്തിലും നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന ഈ നക്ഷത്രത്തിന് ഇസോണ്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാല്‍നക്ഷത്രങ്ങളും ഭൂമിക്ക് ഏറ്റവുമടുത്ത് വരുമെന്നതിനാല്‍ 2013 അത്യാകര്‍ഷകങ്ങളായ ദിവ്യകാഴ്ചകള്ക്ക് വഴിയൊരുക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.
ജ്യോതിശാസ്ത്രജ്ഞരായ വിത്താലി നെവ്സ്ക്കിയും ആര്ട്ടിയോമും ചേര്‍ന്ന് വളരെ ആകസ്മികമായാണ് ഇസോണിനെ കണ്ടെത്തിയത്. വളരെ ശക്തമായ ടെലിസ്കോപ്പ് ഉപയോഗിച്ച് നക്ഷത്രസമൂഹങ്ങളെ വീക്ഷിക്കുന്നതിനിടെയായിരുന്നു ഇരുവരും ഇസോണിനെ കണ്ടെത്തിയത്. 2013 അവസാനം ഭൂമിയില്‍ നിന്ന് ഈ നക്ഷത്രത്തെ വീക്ഷിക്കാനാകും. സൂര്യന് ഏറ്റവുമടുത്തെത്തുന്ന ഈ നക്ഷത്രത്തെ ദര്‍ശിക്കാന്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ക്കും സാധിക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു.
അടുത്ത നവംബര്‍ ഡിസംബര്‍ മാസങ്ങളോടെ ദൃഷ്ടിഗോചരമാകുന്ന ഇസോണിനെ ക്രിസ്മസ് ദിനനക്ഷത്രമെന്നും ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നു. ഭൂമിയില്‍ നിന്ന് ഒരു പ്രകാശ വര്‍ഷം അകലെ നിന്ന് സൗരയൂഥത്തിനടുത്തെത്താന് ഇസോണ്‍ കോടിക്കണക്കിന് വര്ഷങ്ങളെടുത്തിട്ടുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: