ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായിക ഫോണ്ടെല്ല ബാസ്(72) അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ജന്മദേശമായ മിസൗറിയിലെ സെന്റ് ലൂസിയിലായിരുന്നു ഫോണ്ടെല്ലയുടെ അന്ത്യം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഫോണ്ടെല്ലയുടെ ആരോഗ്യം തീരെ മോശമായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പുലര്‍ച്ചെയായിരുന്നു അന്ത്യം. മരണസമയത്ത് ഇവരുടെ അടുത്ത ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
റെസ്ക്യൂ മീ എന്ന ഗാനത്തിലൂടെയാണ് ഫോണ്ടെല്ല ആര് ആന്റ് ബി ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. ഫോണ്ടെല്ലയുടെ മാതാവ് മാര്‍താ ബാസും ഗായികയാണ്.
ആറാം വയസില്‍ ഗാനാലാപനം ആരംഭിച്ച ഫോണ്ടെല്ലയുടെ ശബ്ദം വളരെ കരുത്തുറ്റതാണ്. ജാസ് കൊമ്പ് വാദ്യ ഗായകന് ലെസ്റ്റര്‍ ബോവിയാണ് ഭര്‍ത്താവ്.ബോബി മക്ലൂറുമൊത്ത് 1965 ല്‍ ഫോണ്ടെല്ല പാടിയ ഡോന്റ് മെസ് അപ്പ് എ ഗുഡ് തിംഗ, യു വില്‍ മിസ് മി എന്നീ ഗാനങ്ങള്‍ അക്കാലത്ത് പോപ്പ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു.1965 ല്‍ ആയിരുന്നു റെസ്ക്യൂമിയുടെ പിറവി.പിന്നീട് പല ഗാനങ്ങളും ഫോണ്ടെല്ലയുടെതായി പുറത്തിറങ്ങിയെങ്കിലും റെസ്ക്യൂ മി എന്ന ഗാനം പോലെ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചില്ല. സെന്റ് ലൂയിസിലെ സംഗീത കുടുംബത്തിലായിരുന്നു ഫോണ്ടെല്ലയുടെ ജനനം. അമ്മ മാര്ത്താബസ് ഗോസ്ബല് സംഗീത ഗ്രൂപ്പിലെ ഗായികയായിരുന്നു.സഹോദരനായ ഡേവിഡ് ബ്രിസ്റ്റലും ഗായകനായിരുന്നു. 1980 മുതല്‍ 90 വരെയുള്ള കാലഘട്ടത്തില്‍ നിരവധി ഹിറ്റുകള്‍ സല്‍കാന്‍ ഡേവിഡിന് സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: