ടെല്‍അവീവ്: ഇസ്രയേലിലെ ടെല്മൊട്സ് പ്രദേശത്ത് മൂവായിരം കൊല്ലത്തോളം പഴക്കമുള്ള പുരാധന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ജറുസലേം നഗരത്തിന് പടിഞ്ഞാറാണ് ടെല്മൊട്സ് പ്രദേശം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സമീപത്തായി പര്യവേഷണം നടത്തുന്ന പുരാവസ്തു ഗവേഷകരാണ് പുരാതന ആരാധനാലയത്തിന്റെ അവിശിഷ്ടങ്ങള്‍ കണ്ടെത്തിയത് അവിടെ പൂജകള്‍ക്കായി ഉപയോഗിച്ചിരുതെന്ന് കരുതപ്പെടുന്ന പാത്രങ്ങളുംശില്പങ്ങളും കണ്ടെത്തിയിട്ടുണ്ട്. മതില്‍ക്കെട്ടും വിശാലമായ അങ്കണവും കിഴക്ക് ദര്‍ശനമായുള്ള കവാടവും അവിടെ സ്ഥിതി ചെയ്തിരുന്നതായ തെളിവുകളും പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉദയ സൂര്യകിരണങ്ങള്‍ ആരാധനാലയത്തിനുളളിലെ ശില്പങ്ങളില് തട്ടിത്തിളങ്ങുന്ന വിധമാണ് ആരാധനാലയം നിര്‍മ്മിച്ചിരിക്കുന്നത്.ചതുരാകൃതിയിലുള്ള ശ്രീകോവിലിലാണ് അവിടെ ഉണ്ടായിരുന്നത്.ഗവേഷകര്‍ പറയുന്നു. ഇസ്രയേലി ദേശീയ പാതയുടെ പുതിയ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അവിടെ ഒരു ഭാഗത്ത് പുരാതന ക്ഷത്രാവശിഷ്ട സൂചനകള്‍ കിട്ടിയതും പുരാവസ്തു ഗവേഷകര്‍ പഠനം തുടങ്ങിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: