ന്യൂദല്‍ഹി: ഇന്ത്യയിലെ പെണ്‍കുട്ടികള്‍ വിവേചനം അനുഭവിക്കുന്നതായി യൂണിസെഫ്. പെണ്‍കുട്ടികളോടുള്ള ഇത്തരം സമീപനം മാറ്റണമെന്നും പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നത് അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും യൂണിസെഫ് തലവന്‍ ലൂയിസ് ജോര്ജ്ജസ് പറഞ്ഞു. ലോകത്തെമ്പാടും കോടിക്കണക്കിന് പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് ഒരു ആണ്‍കുട്ടിക്ക് നല്കുന്ന പരിഗണന പോലും നല്‍കുന്നില്ല. പെണ്‍കുട്ടിക്ക് ആണ്‍കുട്ടികളുടെയും അത്ര മുന്നേറാന്‍ അവസരം ലഭിക്കുന്നില്ല. പല മേഖലകളിലും അവര്‍ക്ക് മുന്നേറാന്‍ അവസരം കൊടുക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പെണ്‍കുട്ടികളോടുള്ള ഈ സമീപനം മാറേണ്ടതുണ്ട്.
അവര്‍ പല രീതിയിലും വേര്‍തിരിവ് അനുഭവിക്കുന്നവരാണ്. പെണ്‍ഭ്രൂണഹത്യകളും ശൈശവ വിവാഹവും ഇതിന് ഉദാഹരണമാണ്. ശൈശവ വിവാഹത്തിലൂടെ ഇവര്‍ക്ക് ബാല്യവും വിദ്യാഭ്യാസം നേടാനുള്ള അവകാശവും ഇല്ലാതാകുന്നു.ഇങ്ങനെ ഇവരുടെ ഭാവി ഇല്ലാതാകുന്നു. അതുപോലെ തന്നെ ഭ്രൂണഹത്യയിലേക്ക് മാതാപിതാക്കളെ എത്തിക്കാനുള്ള കാരണം കുട്ടി പെണായാല് അത് ബാധ്യതയാകും എന്ന് ഭയം കൊണ്ടാണ് അവരെ സ്ത്രീധനം നല്കി വിവാഹം ചെയ്തു കൊടുക്കേണ്ടി വരുന്നു ഇങ്ങനെയുള്ള കാര്യങ്ങളെ തുടര്ന്നാണണ് പെണ്‍ഭ്രൂണഹത്യ പെരുകുന്നത്. അതേസമയം പെണ്‍ഭ്രൂണഹത്യ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടിയെ ആറംഗ സംഘം ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിയത് ഓര്‍ക്കണം. പുരുഷനെ പോലെ തന്നെ ഈ സമൂഹത്തില്‍ സര്‍വ്വാധികാരത്തോടെ ജീവിക്കാന്‍ അവകാശമുള്ളവരാണ് സ്ത്രീകള്‍. അവരുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള ഒന്നും അംഗീകരിച്ച് കൊടുക്കരുത്. സ്ത്രീകള്‍ അടിച്ചമര്‍ത്താനുള്ള വരാണെന്ന ബോധത്തെയാണ് ആദ്യം മാറ്റേണ്ടത്. ഇക്കാര്യത്തില്‍ സമൂഹം മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: