കെയ്റോ: അനുരഞ്ജനത്തിനുള്ള ജൗജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ആഹ്വാനം പ്രതിപക്ഷം തള്ളി. ഇസ്ലാമിക് ശരിയത്ത് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണഘടനയ്ക്കെതിരെ ജനുവരി 25 മുതല്‍ തഹ്റിക് സ്ക്വയറില്‍ കേന്ദ്രീകരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഉപരിസഭയിലും പ്രതിപക്ഷം കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയിരുന്നു. അതേസമയം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് മുര്‍സി പറഞ്ഞു. പുതിയ ഭരണഘടന നിലവില്‍ വന്നതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പുതിയ പദ്ധതികള്‍ കൊണ്ടുവരുകയും ദാരിദ്രം നിര്‍മാര്‍ജനം ചെയ്യുകയുമാണ് ലക്ഷ്യമെന്നും പറഞ്ഞു. നിക്ഷേപകരെ സ്വാധീനിക്കാനായി ഈജിപ്ഷ്യന്‍ വിപണിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരും. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കുമെന്നും മുര്‍സി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. ഈജിപ്തില്‍ പുതിയ ഭരണഘടനയ്ക്ക് അംഗീകാരം കിട്ടുന്നതിനു വേണ്ടി വോട്ട് രേഖപ്പെടുത്തിയ ജനങ്ങള്‍ക്ക് മുര്‍സി നന്ദി അറിയിച്ചുപുതിയ ഭരണഘടന നിലവില്‍ വന്നതോടു കൂടി രണ്ട് മാസത്തിനകം ഈജിപ്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അതേസമയം ഈജിപ്തില്‍ ഹിതപരിശോധനയില്‍ ഭൂരിപക്ഷം തെളിയിച്ച സര്‍ക്കാരിന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഭീഷണിയാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: