ജര്‍മ്മനി: ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് മതമൗലികവാദികള്‍ മുറിച്ചു. വടക്കന്ജര്മ്മനിയിലാണ് ദാരുണ സംഭവം നടന്നത്. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തന ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തതിനാലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാക്ക് ഇസ്ലാമിക തീവ്രവാദികള്‍ കത്തിയുപയോഗിച്ച് മുറിച്ചത്. വിദ്യാര്‍ഥിയെ സംബന്ധിച്ച സ്വകാര്യവിവരങ്ങള്‍ പുറത്തുവിടുന്നതിന് ജര്‍മ്മയില്‍ നിയമതടസമുള്ളതിനാല്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അമിതമായി രക്തം നഷ്ടപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ജര്‍മ്മന്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: