തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനാരായണ ധര്‍മ്മ പോഷിണി സഭ വക ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ 1-ാം ദിവസം രാവിലെ ഗണപതിഹോമം, പ്രഭാതപൂജ, ഗുരുപൂജ, ശുദ്ധികലശം എന്നിവയ്ക്കുശേഷം മേല്‍ശാന്തി എസ്.പി.സന്തോഷ് കൊടിയുയര്‍ത്തി.
രാത്രി 8ന് സഭാ പ്രസിഡന്റ് പി.ജി.സദാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാദ്ധ്യക്ഷന്‍ ആര്.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ പൊതുപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കു അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രതിപക്ഷനേതാവ് സി.എന്‍.സുന്ദരന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റിചെയര്‍മാന്‍ ഇ.കെ.കൃഷ്ണന് കുട്ടി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വി.വി.മണി, സഭാവൈസ് പ്രസിഡന്റ് സി.ജി.ഉമാശങ്കര്‍, ഉത്സവാഘോഷകമ്മറ്റി കണ്‍വീനര്‍ ഭാഷ്യം കണ്ണങ്ങനാട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പും വെള്ളുവനാട് ബ്രഹ്മ അവതരിപ്പിച്ച കോതാമുരി എന്ന നാടകവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: