മോസ്കോ: കസാഖിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് സൈനിക മേധാവി ഉള്‍പ്പെടെ 27 പേര് മരിച്ചു. 20 സൈനിക ഉദ്യോഗസ്ഥരും ഏഴുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കസാഖ് തലസ്ഥാനമായ അസ്താനിയയില് നിന്ന് തെക്കന്‍ പ്രവിശ്യയിലെ ഷെക്കാന്റിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഉസ്ബഖിസ്ഥാന്റെ തലസ്ഥാനമായ താഷ്ക്കന്റിലേക്ക് ചര്‍ച്ചയ്ക്കായി പോകുകയായിരുന്ന സൈനികസംഘമാണ് അപകടത്തില്‍പ്പെട്ടത്. കെന്‍ബി സുരക്ഷാ സര്‍വ്വീസിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എന്‍ജിനുള്ള അന്റോണവ് 72 ഇനത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.കസാഖിസ്ഥാന്‍ അതിര്‍ത്തി സുരക്ഷാസേനയുടെ കമാന്‍ഡറാണ് കൊല്ലപ്പെട്ട സൈനിക മേധാവി. വിമാനം തകര്‍ന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങള്പ്രാദേശിക ചാനലുകള്‍ സംപ്രക്ഷണം ചെയ്തു. മോശം കാലാവസ്ഥയും ദുര്‍ഘടപാതയും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ സ്ഥലത്തെത്താന്‍ സാധിച്ചില്ലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മഞ്ഞും ശീതക്കാറ്റും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിക്കുന്നതായു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: