കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വ്യാപാരമേഖലയിലുണ്ടായ വന്‍തീപിടുത്തത്തില്‍ 600 ലേറെ കടകള്‍ കത്തിനശിച്ചു. കാബൂളിലെ രണ്ടു വ്യാപാര കേന്ദ്രങ്ങളിലാണ് തീപിടുത്തമുണ്ടായത്. വസ്ത്ര വ്യാപാരത്തിന്റെ മൊത്തക്കച്ചവടം നടക്കുന്ന റാഹിസ്, നസിരി മാര്‍ക്കറ്റുകളിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചയുണ്ടായ തീപിടുത്തം ഞായാറാഴ്ച വൈകീട്ടോടെയാണ് അണയ്ക്കാനായത്. നൂറോളം വരുന്ന അഗ്നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീണയ്ക്കാനായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: