ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുമായി യുദ്ധം ചെയ്യുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇതിനു തെളിവാണു രാജ്യതലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടി. സമാധാനപരമായി പ്രതിഷേധം നടന്നവരെയാണു പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ശക്തമായി എതിര്‍ക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ പോരാടും. സമരം ചെയ്യുന്നവര്‍ക്കൊപ്പം താനുമുണ്ടാകുമെന്നും കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: