പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തില്‍ താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ പ്രവിശ്യാ മന്ത്രി അടക്കം എട്ടു പേര് കൊല്ലപ്പെട്ടു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രവിശ്യാ മന്ത്രിയുമായ ബാഷിര്‍ അഹമ്മദ് ബിലോറാണ് മരിച്ചത്. ബിലോറിന്റെ വീടിനു സമീപമാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. എഎന്‍പി പാര്‍ട്ടിയുടെ പ്രധാന സമ്മേളന കേന്ദ്രവും കൂടിയായ പെഷവാറില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
എഎന്‍പി പാര്‍ട്ടിയുടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത റാലിക്കു നേരെയാണ് ആക്രമണം നടന്നത്. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖാവ പ്രവിശ്യയില്‍ ഭരണം നടത്തുന്ന അവാമി നാഷണല്‍ പാര്‍ട്ടിയുടെ നേതാക്കളെ ലക്ഷ്യംവച്ച് ഇതിനു മുമ്പും താലിബാന് ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: