കൊട്ടാരക്കര: രചനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യു ന്ന അനൗപചാരിക സദസുകള്‍ കുറഞ്ഞുവരികയാണെന്ന് കഥാകൃത്തും പിഎസ്സി അംഗവുമായ അശോകന് ചരുവില്‍. മാധ്യമങ്ങള്‍ക്ക് ആ ഘോഷമാകുന്ന മാമാങ്കങ്ങള്‍ മാത്രമായി ഇന്നത്തെ എഴുത്ത് സദസ്സുകള്‍. രചനാപരമായ വിഷയങ്ങള്‍ ഇവര്‍ക്ക് ബാധകമല്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര അക്ഷരം കലാസാഹിത്യവേദി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലി ക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കരയില്‍ സംസ്ഥാനതലത്തില്‍ നടത്തുന്ന ദ്വിദിന ചെറുകഥാ ശില്പശാല ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
നവീനജീവിതം കൊണ്ടുവന്നാലേ കഥയില്‍ നവീന ഭാഷയുണ്ടാകു. ഇതാണ് എഴുത്തുകാരന്റെ വലിയ പ്രശ്നം. ജീവിതത്തെ എഴുതി ആവിഷ്ക്കരിക്കുക വലിയ ബുദ്ധിമുട്ടാണ്. ഇവിടെയാണ് കഥാകാരന് വ്യത്യസ്തനാകേണ്ടത്. എഴുത്തുകാരന് ഭയക്കേണ്ടത് വായനക്കാരനെയാണെന്നും ഏതുജീവിതം കൊണ്ടുവരുന്നു എന്നിടത്താണ് കഥാകാരന്റെ രാഷ്ട്രീയമെന്നും അദ്ദേ ഹം പറഞ്ഞു.
കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കഥയായാലും കവിതയായാലും വിഷയങ്ങളെ എങ്ങ നെ ആവിഷ്ക്കരിക്കുന്നു എന്നതിലാണ് പ്രസക്തിയെന്ന് കവി ചൂണ്ടിക്കാട്ടി. സംഘാടകസമിതി ചെയര്‍ മാന്‍ കെ. വാസുദേവന്‍ അധ്യക്ഷനായി. അക്ഷരം കലാസാഹിത്യവേദി ചെയര്മാന് പല്ലിശ്ശേരി ആമു ഖ പ്രസംഗം നടത്തി. ശില്പശാല ഡയറക്ടര്‍ എ. നാസര്‍ സംസാരിച്ചു. വേദി സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ്കുമാര്‍ സ്വാഗതവും വൈസ്ചെയര്‍മാന്‍ മണ്ണടി ചാണക്യന് നന്ദിയും പറഞ്ഞു.
ചെറുകഥയിലെ ‘ആഖ്യാ ന വ്യതിയാനങ്ങളെപ്പറ്റി’ പി.കെ. ഭരതനും ‘ഞാനെന്തിന് കഥയെഴുതുന്നു’ എന്നതിനെപ്പറ്റി വിജയകൃഷ്ണനും ‘പത്രപ്രവര്‍ത്തനവും കഥയെഴു ത്തും’ എന്ന വിഷയത്തില്‍ വി നു എബ്രഹാമും ക്ലാസെടുത്തു. തുടര്‍ന്ന് കഥാപരിചയ വും ചര്‍ച്ചയും നടന്നു. കൊട്ടാരക്കര നാഥന് ഹോട്ടലില്‍ നടക്കുന്ന ശില്പശാല ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: