റോം: പിഡിഎല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി രാജിവച്ചു. 2013 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിനു പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് മോണ്ടി രാജി പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
69കാരനായ മോണ്ടി പ്രസിഡന്റ് ജോര്‍ജിയോ നെപ്പോളിറ്റാനോയ്ക്കു രാജികത്ത് നല്‍കിയതായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ അറിയിച്ചു. മോണ്ടി രാജിവച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തും. ഫെബ്രുവരി 24ന് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം,തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നകാര്യം മോണ്ടി വ്യക്തമാക്കിയിട്ടില്ല. പൊതുതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ കാവല്‍ സര്‍ക്കാര്‍ ഭരിക്കും. പാര്‍ലമെന്റിലെ പ്രധാന കക്ഷിയായ മുന്‍ പ്രധാനമന്ത്രി ബര്‍ലൂസ്കോണിയുടെ പിഡിഎല്‍ പാര്‍ട്ടി പിന്തുണ പിന്വലിച്ചതേത്തുടര്ന്ന് രാജിവയ്ക്കുമെന്ന് മോണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: