കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബോള്‍ഗാട്ടി ഐലന്‍ഡിലെ നിര്‍ദിഷ്ട ലുലു കണ്വെന്ഷന് സെന്ററിന്റെ 24 ഏക്കറിലാണ് ഷോപ്പിംഗ് വിസ്മയമായി മാറാന്‍പോകുന്ന ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്.
ഗ്ലോബല്‍ വില്ലേജ് കാണാന്‍ ടിക്കേറ്റ്ടുക്കുന്നവര്ക്ക് ഫോട്ടോ ബാഡ്ജുകളാണ് നല്‍കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും സ്കൂള്‍കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്.
100 പേരടങ്ങുന്ന സെക്യൂരിറ്റി വിഭാഗവും പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനവും ഗ്ലോബല്‍ വില്ലേജില്‍ സദാ ജാഗരൂകരായിട്ടുണ്ടാകും. വികലാംഗരുടെയും മുതിര്‍ന്ന ആളുകളുടെയും സൗകര്യാര്‍ഥം പ്രധാന കവാടത്തിനു സമീപം പ്രത്യേകം റാംപും സജ്ജീകരിച്ചിട്ടുണ്ട്.
ഗ്ലോബല്‍ വില്ലേജിലേക്ക് ടൗണില്‍ നിന്ന് പ്രത്യേകം കെഎസ്ആര്‍ടിസി സര്‍വ്വീസുകളും വിവിധ ഫെറികളില്‍ നിന്ന് ബോട്ട് സര്‍വ്വീസുകളും ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കും. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനു സമീപത്തുനിന്ന് ഗ്ലോബല്‍ വില്ലേജിലെത്താന്‍ പ്രീ പെയ്ഡ് ഓട്ടോ – ടാക്സി സംവിധാനങ്ങളുമുണ്ട്. ആറ് പ്രത്യേക വിഭാഗങ്ങളിലായി 400 സ്റ്റാളുകളാണ് ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കുക.
ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ഗ്ലോബല്‍ വില്ലേജ് ജനുവരി ഒമ്പതു വരെയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സഹമന്ത്രി പ്രൊഫ. കെ.വി.തോമസും വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: