കൊല്ലം: അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.എസ്. രാജന് പറഞ്ഞു.
വിലവര്‍ധനവിനും ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനും എതിരെ കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടധര്‍ണ ചിന്നക്കട ഹെഡ്പോസ്റ്റോഫീസ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില്ലറ വ്യാപാര മേഖലയില്‍ അമേരിക്കന്‍ കച്ചവട ഭീമന്മാരായ വാള്‍മാര്‍ട്ടിനെ കടന്നുകയറാന്‍ 2008 മുതല്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഇപ്പോള്‍ 125 കോടിരൂപ വാള്‍മാര്‍ട്ടില്‍ നിന്നും കേന്ദ്രമന്ത്രിമാരും യുപിഎയിലെ എംപിമാരും കൈക്കലാക്കിയിരിക്കുന്നു. ഇവര്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്തണം.
രാജ്യത്തെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന യുപിഎ നയങ്ങള്‍ പൊളിച്ചടുക്കണമെന്നും സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുപിഎ ഭരണത്തിന്‍കീഴില്‍ രാജ്യം തകര്‍ച്ചയുടെ നെല്ലിപ്പലക കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിലെ സമ്പത്ത് സോണിയ ഇറ്റലിയിലേക്ക് കടത്തുകയാണ്. ഇന്ത്യാക്കാര്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും കള്ളപ്പണം കണ്ടുകെട്ടാന്‍ കോണ്‍ഗ്രസ് തയാറല്ല. ആദര്‍ശ് ഫ്ലാറ്റ്, 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി കുംഭകോണങ്ങളിലൂടെ നേടിയ അഴിമതിപ്പണമെല്ലാം കോണ്‍ഗ്രസുകാരുടെ പേരില്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് ഓലയില്‍ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുനില്‍, മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, അഡ്വ. ജി. ഗോപകുമാര്‍, ദിനേശ്കുമാര്‍, അശോക്കുമാര്, എം.എസ്. ലാല്‍, സി. തമ്പി, ആര്.എസ്. പ്രശാന്ത്, ആര്.ബിന്ദു, കെ. നാരായണന്‍കുട്ടി, അഡ്വ. വേണു, സഹദേവന്, ബാലന് മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: