എഴുകോണ്‍: മദനിക്ക് വേണ്ടി സിപിഎം നടത്തുന്ന പുതിയ നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി എഴുകോണ്‍ പഞ്ചായത്ത് സമിതിയോഗം വിലയിരുത്തി. വിവിധ മുസ്ലീം സംഘടനകളും മുസ്ലീം ലീഗും ഉയര്‍ത്തുന്ന മുദ്രാവാക്യം സിപിഎം ഏറ്റെടുത്തതിനെ ഹിന്ദുസമൂഹം ഗൗരവമായി കാണണം. പട്ടികജാതി സംഘടനകള്‍ ഉള്‍പ്പെടെ ഹിന്ദുസമൂഹം ഒരു കുടക്കീഴില് അണിനിരക്കുന്നത് കണ്ട് വിളറിപൂണ്ട സിപിഎം മുസ്ലീം സമൂഹത്തിന് വേണ്ടിയെന്ന വ്യാജേന രാജ്യദ്രോഹകുറ്റത്തിന് ജയിലിലടക്കപ്പെട്ട ആളിന് വേണ്ടി രംഗത്തിറിങ്ങിയിരിക്കുന്നത്. ആപല്കരമായ ഈ നീക്കത്തിനെതിരെ വിവിധ ഹിന്ദുസംഘടനകളുടെ യോജിച്ച നീക്കം ആവശ്യമാണെന്നും യോഗം വിലയിരുത്തി.
യോഗം ജില്ലാ സംഘടനാ സെക്രട്ടറി മുട്ടത്തറ തുളസി ഉദ്ഘാടനം ചെയ്തു. താലൂക്ക് വര്‍ക്കിംഗ് പ്രസിഡന്റ് രാജഗോപാല്‍, താലൂക്ക് സേവാപ്രമുഖ് എം. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. സജീവ്(പ്രസിഡന്റ്), കെ. മുരളീധരന് (സെക്രട്ടറി), മുരളീധരന് (വൈസ് പ്രസിഡന്റ്), പി. പ്രസന്നന് (ജോയിന്റ് സെക്രട്ടറി), പ്രഭിരാജ് (ഖജാന്‍ജി). രക്ഷാധികാരികള്‍: വി.ബി. അനില്‍കുമാര്‍, കെ. ബാലകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: