മോസ്കോ: സിറിയയിലെ ഭരണമാറ്റത്തെക്കുറിച്ചല്ല,ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാണ് ആശങ്കെപ്പെടേണ്ടതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍. സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുകയെന്നതാണു റഷ്യയുടെ പ്രഥമ ലക്ഷ്യമെന്നും അധികാരത്തില്‍ തുടരാന്‍ പ്രസിഡന്റ് അല്‍ അസദിനെ അനുവദിക്കില്ലെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.
സിറിയയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ശ്വാശ്വത പരിഹാരമാണ് കാണേണ്ടത്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. അസദിന്റെ വിധിയെക്കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ലെന്നും ഭരണകൂടത്തെക്കാള്‍ വലുത് രാജ്യമാണെന്നും പുടിന്‍ പറഞ്ഞു. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ തകര്‍ച്ച തടയാനും പരിഹാരനടപടികള്‍ തയാറാക്കി വരികയാണെന്നും പുടിന്‍ പറഞ്ഞു. മോസ്കോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിറിയയില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് റഷ്യയ്‌ക്ക് വ്യക്തമായ ധാരണയുണ്ട്. അസദിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും തുടരാന്‍ റഷ്യ അനുവദിക്കില്ല. സംഘര്‍ഷം ഇല്ലാതാക്കാന്‍ പ്രതിപക്ഷവുമായി നടത്തുന്ന ചര്‍ച്ച നിര്‍ണായകമാണ്. തങ്ങളുടെ ഭാവിയേക്കുറിച്ച് അവിടുത്തെ ജനങ്ങള്‍തന്നെ തീരുമാനിക്കട്ടെ. അസദിനെ താഴെയിറക്കാന്‍ വ്യഗ്രത കാണിച്ചിട്ടുകാര്യമില്ല. അതിന് മുമ്പ് അടുത്തത് എന്ത് എന്ന് വ്യക്തമായ ധാരണ ഉണ്ടാവണമെന്നും പുടിന്‍ ഓര്‍മ്മിപ്പിച്ചു. വ്യക്തമായ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷമാവണം ഇതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. അല്ലാതെ എല്ലാം തകര്‍ത്തശേഷം ചര്‍ച്ചകളുമായി രംഗത്തിറങ്ങിയിട്ടു കാര്യമില്ല.
തന്റെ ഭരണകാലയളവില്‍ ഇതുവരെ അസദ് മോസ്കോ സന്ദര്‍ശിച്ചിട്ടില്ല. സിറിയയുമായി റഷ്യയ്‌ക്ക് പ്രത്യേക സാമ്പത്തികബന്ധമില്ല. അസദിന്റെ ഭാവിയേക്കുറിച്ച് റഷ്യയ്‌ക്ക് വേവലാതിയില്ല. സിറിയന്‍ തെരുവീഥികളില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളേക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരുകുടുംബമാണ് അവിടെ അധികാരത്തിലിരിക്കുന്നതെന്ന കാര്യവും അറിയാമെന്നും പുടിന്‍ വ്യക്തമാക്കി.
അസദ് ഭരണകൂടത്തെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ യു.എന്‍ രക്ഷാസമിതി കൊണ്ടുവന്ന പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തതിനേതിരേ അമേരിക്ക രംഗത്തുവന്നിരുന്നു. അസദിനേയും സര്‍ക്കാരിനേയും സംരക്ഷിക്കാനാണ് റഷ്യയും ചൈനയും ശ്രമിക്കുന്നതെന്നും അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കയ്‌ക്ക് വ്യക്തമായ മറുപടിയായാണ് പുടിന്‍ വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയത്.
ജനാധിപത്യപരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അസദ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിറിയയില്‍ ജനകീയവിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. സമരക്കാരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് ഇപ്പോഴും സര്‍ക്കാരും സൈന്യവും കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 20മാസത്തിനിടയ്‌ക്ക് 40,000 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മുന്‍ സോവ്യറ്റ് റിപ്പബ്ലിക്കുകളായ ഉക്രെയിനുമായും ജോര്‍ജിയയുമായും നല്ല ബന്ധമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും പുടിന്‍ വ്യക്തമാക്കി.
അതേസമയം, സിറിയന്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വിറ്റുവെന്ന് ആരോപിച്ച് രണ്ട് ഇറാനിയന്‍ കമ്പനികള്‍ക്ക് യുഎന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തി. യാസ് എയര്‍, സാഡ് ഇംപോര്‍ട്ട് ആന്‍ഡ് എക്സ്പോര്‍ട്ട് കമ്പനികള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ആയുധ വില്‍പന സംബന്ധിച്ച നിരോധനാജ്ഞ ലംഘിച്ച സാഹചര്യത്തിലാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്രസഭ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: