ഗാന്ധിനഗര്‍: വിജയശ്രീലാളിതായ നരേന്ദ്ര മോഡി അമ്മയുടെ അനുഗ്രഹം തേടിയെത്തി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഗുജറാത്ത് മുഖ്യമന്ത്രി അനുഗ്രഹം തേടി അമ്മ ഹീരാബായുടെ അടുത്തെത്തിയത്. മോഡിയുടെ സന്ദര്‍ശനം പ്രമാണിച്ച് വന്‍ജനാവലിയും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ അമ്മയുടെ വസതിക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മോഡി പ്രതികരിച്ചില്ല. തുടര്‍ന്ന് കേശുഭായി പട്ടേലിനെയും മോഡി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: