കൊല്ലം: ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗുകള്‍ നാളെ തുടങ്ങും. കൊല്ലം ഗ്രാമജില്ലയുടെ വര്‍ഗ് ചക്കുവള്ളി ദേവസ്വംബോര്‍ഡ് സ്കൂളില്‍ പന്മന മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും.
ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന് പ്രഭാഷണം നടത്തും. 29ന് നടക്കുന്ന പൊതുപരിപാടിയില്‍ സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ. വിശ്വനാഥന് സംസാരിക്കും.
പുനലൂര്‍ ജില്ലയുടെ വര്‍ഗ് തലവൂര്‍ ദേവീവിലാസം ഹൈസ്കൂളില്‍ വി. ബാബു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യവാഹ് രാജന് കരൂര്‍ പ്രഭാഷണം നടത്തും. പൊതുപരിപാടിയില്‍ സഹപ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന് സംസാരിക്കും.
കൊല്ലം മഹാനഗര്‍ പ്രാഥമിക ശിക്ഷാവര്‍ഗിന്റെ ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് മുഖ്യപ്രഭാഷണം നടത്തും. മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന വര്‍ഗ് റിട്ട. സെഷന്‍സ് ജഡ്ജ് എം.എസ്. മോഹനചന്ദ്രന് ഉദ്ഘാടനം ചെയ്യും. 29ന് പൊതുപരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: