ശാസ്താംകോട്ട: ‘എനിക്ക് മനസില്ല, വേണമെങ്കില്‍ കേസ് കൊടുക്ക്, ഞാന്‍ സോളിഡാരിറ്റികാരനാണ്. എന്‍ഡിഎഫിനെയും സഹായിക്കും നിങ്ങള്‍ക്കെന്ത് ചെയ്യാനാകും’ എന്‍ഡിഎഫുകാരനായ വ്യക്തിക്ക് ക്ഷേത്രത്തിന്റെ വക ഭൂമി പതിച്ചു നല്കാന് പാടില്ലെന്ന് ചേമ്പറിലെത്തി അഭ്യര്‍ത്ഥിച്ച ഹിന്ദുസംഘടനാ നേതാക്കളോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ നിസാര്‍ അഹമദ് പറഞ്ഞ വാക്കുകളാണിത്. തികഞ്ഞ മതമൗലികവാദികളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ കടുത്തഭാഷയിലായി ആക്രോശിക്കല്‍. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ സേവനം നല്‍കേണ്ട ഈ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണിത്.
നിസാര്‍ അഹമദിന്റെ നിലപാടിനെതിരെ ജില്ലാ കളക്ടര്‍ക്കും ആര്‍ഡിഒയ്ക്കും ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: