ലണ്ടണ്‍: അയര്‍ലണ്ട് ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതിവരുത്തുന്നു. ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സ്വദേശിനിയായ ദന്ത ഡോക്ടര്‍ സവിത ഹാല്‍പ്പനവാര്‍ അയര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്നാണ് കത്തോലിക്ക രാജ്യമായ അയര്‍ലണ്ട് ഗര്‍ഭഛിദ്ര നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായത്. അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ണയിക്കുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുവാദം നല്‍കുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്താനാണ് അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നത്. ജനുവരിയില്‍ ഈ ബില്ലിന്റെ കരട് രൂപം തയ്യാറാക്കും. ഐറിഷ് പാര്‍ലമെന്റിന്റെ ഹെല്‍ത്ത് കമ്മറ്റി മുമ്പാകെ ബില്‍ ചര്‍ച്ച ചെയ്ത ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 28 നാണ് ഗാല്‍വെ ആശുപത്രിയില്‍ വച്ച് സവിത മരണമടഞ്ഞത്. 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത കടുത്ത നടുവേദനയും വിറയനും ഛര്‍ദ്ദിയും കാരണം പ്രയാസം അനുഭവിച്ചിരുന്നു. ഡോക്ടറോട് ഗര്‍ഭഛിദ്രം നടത്താന്‍ സവിത തന്നെയാണ് ആവശ്യപ്പെട്ടതും. എന്നാല്‍ കുഞ്ഞിന് ഹൃദയമിടുപ്പുള്ളതിനാല്‍ ഡോക്ടര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. കത്തോലിക്ക രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാണ്.
രക്തത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് സവിത മരിച്ചത്. കുഞ്ഞ് രക്ഷപെടാന്‍ സാധ്യത ഇല്ലാതിരുന്നിട്ടും ഗര്‍ഭഛിദ്രം അനുവദിക്കാത്തതാണ് സവിത മരിക്കാനിടയാക്കിയതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്ര നിയമം ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് അയര്‍ലണ്ടിനുമേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചെലുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: