കൊച്ചി: കോടതി ഉത്തരവുകളും മാനദണ്ഡങ്ങളും ലംഘിച്ച് സംസ്ഥാനത്ത് പുതിയ പെട്രോള്‍പമ്പുകള്‍ തുടങ്ങാനുള്ള എണ്ണക്കമ്പനികളുടെ നീക്കത്തിനെതിരെ ഡീലര്‍മാര്‍ സമരത്തിലേക്ക്. ഡിസംബര്‍ 31 ന് പമ്പുകള്‍ അടച്ചിട്ട് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തും.
പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഫെബ്രുവരി 20, 21 തീയതികളില്‍ 48 മണിക്കൂര്‍ പണിമുടക്കും മാര്‍ച്ച് 15 മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ് എസ്. മുരളീധരന്, സെക്രട്ടറി കുമാരദാസ് എന്നിവര്‍ അറിയിച്ചു. പുതിയ പെട്രോള്‍പമ്പുകള്‍ തുടങ്ങുന്നതിന് കേരളസര്‍ക്കാരും എണ്ണക്കമ്പനികളും സംയുക്തമായി രൂപംകൊടുത്ത മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതുസംബന്ധിച്ച ഹൈക്കോടതിയുത്തരവ് പൂര്‍ണമായി പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: