വാഷിങ്ങ്ടണ്‍: അമേരിക്ക മാരകായുധ നിരോധന നിയമം പുന:സ്ഥാപിച്ചേക്കും. ന്യൂടൗണ്‍ സ്ക്കൂളിലെ വെയിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണിത്. നിയമം പുന:സ്ഥാപിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണയുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ജെ.കാര്‍ണി അറിയിച്ചു. ഇതു കോണ്‍ഗ്രസിന്റെ ആദ്യ ദിവസം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മാരകായുധങ്ങള്‍ കൈവശം വയ്ക്ക്ന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം അമേരിക്കയില്‍ ഉണ്ടായിരുന്നുവെങ്കിലും 2004 ല്‍ എടുത്തുകളയുകയായിരുന്നു. കണക്ടിക്കട്ടിലെ സാന്‍ഡി ഹൂക്ക് സ്ക്കൂളിലുണ്ടായ കൂട്ടക്കൊലക്കുശേഷം ആയുധനിരോധന നിയമം കര്‍ക്കശമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ദ നാഷണല്‍ റൈഫിള്‍ അസോസിയേഷനും ആയുധനിരോധന നിയമം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് എന്‍ആര്‍എ അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ സ്വാധീന ശക്തിയാണ് എന്‍ആര്‍ഐ. ലക്ഷക്കണക്കിന് വരുന്ന അമേരിക്കയിലെ അച്ഛനമ്മമാരുടെ വികാരം തങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു. എന്നാല്‍ ആയുധനിയമം പുതുതായി കൊണ്ടുവരുന്ന നിയമങ്ങളെ എതിര്‍ക്കുമെന്നും സംഘടന അറിയിച്ചു. ആയുധനിയന്ത്രണം ശക്തമാക്കണമെന്ന് അമേരിക്കയില്‍ ഇതിനോടകം രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. തോക്ക് കൈവശം വയ്ക്കാനുള്ള അവകാശം അമേരിക്കന്‍ പൗരന്മാര്ക്ക് അത്യാവശ്യമായിട്ട് വേണ്ട സ്വാതന്ത്ര്യമാണെന്നാണ് എന്‍ആര്‍എ അവകാശപ്പെടുന്നത്. പൗരന്റെ സ്വയം സുരക്ഷയ്ക്ക് ഇത്തരം ആയുധങ്ങള്‍ കൈവശം വെക്കാനുള്ള അവകാശം പുനപരിശോധിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും സംഘടന അറിയിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഉണ്ടായത്. 20 വിദ്യാര്‍ത്ഥികളടക്കം 27പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തോക്ക് കൈവശം വയ്ക്കുന്നതിന് നിയന്ത്രണമുള്ള സംസ്ഥാനമാണ് കണക്ടിക്കട്ട്. അമേരിക്കയിലെ 30 കോടി വരുന്ന ജനങ്ങളില്‍ 27കോടി ജനങ്ങളുടെ കൈവശം പലതരത്തിലുള്ള തോക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലരും തോക്ക് ശേഖരണമായാണ് ഇതിനെ കാണുന്നത്. മാതാപിതാക്കളുടെ തോക്ക് ഭ്രമമാണ് അമേരിക്കയില്‍ ഉണ്ടായിട്ടുള്ള മിക്ക സംഭവങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: