കൊച്ചി: പത്മ സ്റ്റോപ്പില്‍ അക്രമികള്‍ അറുത്തുമാറ്റിയ ബസ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് ബിജെപി സെന്‍ട്രല്‍ ഡിവിഷന് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താല്‍ക്കാലിക വെയിറ്റിംഗ് ഷെഡ്ഡ് നിര്‍മ്മിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബസ് ഷെല്‍ട്ടര്‍ അറുത്തുമാറ്റിയിട്ട് നാളിത്രയായിട്ടും പ്രതികളാരെയും അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നത് പോലീസിന്റെ മനഃപൂര്‍വമായ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെയോ പിഡബ്ല്യുഡിയുടെയോ കാര്യമായ ഇടപെടല്‍ ഉണ്ടാവാത്തത് ദുരൂഹമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി.ജി.അനില്‍ കുമാര്‍, ഉപേന്ദ്രനാഥപ്രഭു, എച്ച്.ദിനേശ്, യു.ആര്.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: