കൊച്ചി: കലൂര്‍ പാവക്കുളം മഹാദേവക്ഷേത്രത്തിലെ തിരുഉത്സവം 19ന് രാത്രി 8ന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടികയറുന്നു. കൊടികയറ്റത്തിനുശേഷം തിരുവാതിര കളി, ഭജന എന്നിവ ഉണ്ടായിരിക്കും. രണ്ടാം ദിവസം വ്യാഴാഴ്ച പാര്‍വതിയ്ക്കും, ഗണപതിയ്ക്കും, ദക്ഷിണാമൂര്‍ത്തിയ്ക്കും വിശേഷാല്‍ കലശം അടല്‍. വൈകീട്ട് വില്‍കലാമേള, ശ്രീഅയ്യപ്പന്. 3-ാം ദിവസം ചാമുണ്ഡിയ്ക്ക് കലശവും മേജര്‍സെറ്റ് കഥകളിയും, 4-ാം ദിവസം അയ്യപ്പന് കലശവും ജയകേരള നൃത്തകലാലയം ചങ്ങനാശ്ശേരിയുടെ ശാകുന്തളം ബാലെയും, അഞ്ചാംദിവസം ഞായറാഴ്ച രാവിലെ 9ന് രവീന്ദ്രസംഗീതോത്സവവും, കാലാതിലകം പാര്വ്വതിരാജിന്റെ കുച്ചിപ്പുടിയും, ആറാം ദിവസം ഇല്ലം സ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സിന്റെ നൃത്തസന്ധ്യ, ഏഴാം ദിവസം സുബ്രഹ്മണ്യന് കലശം ആടല്, നെല്ലായി നൃത്താഞ്ജലിയുടെ നൃത്തസന്ധ്യ. എട്ടാം ദിവസം 11ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് മണ്ണാര്‍ക്കാട് ഹരി, മോഹന്‍ദാസ് എന്നിവരുടെ ഇരട്ടത്തായമ്പക, ഒമ്പതാം ഉത്സവം വൈകിട്ട് 5ന് പകല്‍പൂരം ചെരാതൃക്കോവില് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കുന്ന മേജര്‍സെറ്റ് പഞ്ചാവദ്യം, ചെണ്ടമേളം ഇവ ഉണ്ടായിരിക്കും. രാത്രി 11ന് പള്ളിവേട്ട പള്ളിക്കുറുപ്പ്, പത്താം ദിവസം സമ്പൂര്‍ണ നാരായണീയ പാരായണം 9ന് കൊടിയിറക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: