തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ശ്രീരാമകൃഷ്ണ മഠവുമായി ചേര്‍ന്ന് സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍, കേരള സര്‍ക്കാര്‍ അദ്ദേഹത്തോട് അനാദരവ് കാട്ടുകയും അപമാനിക്കുകയും ചെയ്യുകയാണന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.
വിവേകാനന്ദസ്വാമിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ക്കവേണ്ടിയുള്ള സ്വാഗതസംഘ രൂപീകരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനുവരി 12നാണ് വിവേകാനന്ദ ജയന്തിയെന്ന് കൊച്ചുകുട്ടിക്കുപോലും അറിയാമെന്നിരിക്കെ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2013ലെ കലണ്ടറില്‍ ഫെബ്രുവരി 3നാണ് വിവേകാനന്ദ ജയന്തി എന്ന് തെറ്റായി അച്ചടിച്ച് അദ്ദേഹത്തോട് അനാദരവ് കാട്ടുകയും അപമാനിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന് കേരള സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയുകയും, കലണ്ടര്‍ പിന്‍വലിച്ച് തെറ്റ് തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിവേകാനന്ദ ജയന്തി ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയ യുവജന ദിനാചരണ പരിപാടികളില്‍ നിന്നും സ്വാമി വിവേകാനന്ദന്റെ ചിത്രം ബോധപൂര്‍വ്വം ഒഴിവാക്കിയിരുന്നു. ഇത് ആരുടെയൊക്കെയോ താല്‍പര്യം സംരക്ഷിക്കുവാനും പ്രീതിപ്പെടുത്തുവാനുമാണെന്ന് പി. പരമേശ്വരന്‍ പറഞ്ഞു. യോഗത്തില്‍ ആറ്റുകാല്‍ ഭഗവതീ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍, രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായിരുന്നു. രാഷ്‌ട്രീയ സ്വയം സേവകസംഘം ജില്ലാ സംഘചാലക് പ്രൊഫ. എം.എസ്. രമേശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക