പയ്യന്നൂറ്: ബൈക്കില്‍ യാത്രചെയ്യവേ പോലീസ് പിന്തുടര്ന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് മരിച്ച തൃക്കരിപ്പൂറ്‍ തങ്കയത്തെ കപ്പച്ചേരി സജിയുടെ മരണത്തിന് ഉത്തരവാദിയായ പയ്യന്നൂറ് എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി കണ്ണൂറ് ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആവശ്യപ്പെട്ടു. സജിയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുക, സജിയുടെ കുടുംബത്തിന് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച തൃക്കരിപ്പൂറ്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂറ് പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ബഹുജന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍പ്പെടുന്ന യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കാതെ സംഭവസ്ഥലത്തു നിന്നും മുങ്ങിയ പോലീസ് നടപടി പൈശാചികമാണെന്നും അപകടത്തില്‍പ്പെട്ട ഉടനെ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ സജിയുടെ ജീവന് രക്ഷപ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി തൃക്കരിപ്പൂറ്‍ മണ്ഡലം പ്രസിഡണ്ട് യു.രാജന് അധ്യക്ഷത വഹിച്ചു. ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ്, എ.ഷൈജു, കൂവാരത്ത് മനോഹരന്, ഇ.രാമചന്ദ്രന്, ഉദിനൂറ് സുകുമാരന്‍, കെ.വി.ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ അടക്കം നൂറുകണക്കിനാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. ഡിസംബര്‍ ൩ ന് മൂരിക്കൊവ്വലില്‍ വെച്ച് ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ പയ്യന്നൂറ് എസ്ഐയും പോലീസുകാരും പിന്തുടര്ന്നതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് സജി മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: