പയ്യന്നൂറ്: പാക്കിസ്ഥാന്‍കാരനായ കൊടുംഭീകരന് അജ്മല്‍ കസബിന് അനുകൂലമായ പോസ്റ്ററുകള്‍ പയ്യന്നൂറ് മേഖലയില്‍ വ്യാപകം. പോസ്റ്റര്‍ പതിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പയ്യന്നൂറ് പോലീസിണ്റ്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് കയ്യോടെ അറസ്റ്റിലായ അജ്മല്‍ കസബിനെ തൂക്കിലേറ്റിയ നടപടിക്കെതിരെയാണ് പോസ്റ്റര്‍. ‘അജ്മല്‍ കസബ് വധത്തിനായി അരങ്ങേറിയ ഗൂഡാലോചനയില്‍ പങ്കാളിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പുറത്താക്കാന്‍ പാര്‍ലമെണ്റ്റ് തയ്യാറാവുക-കണ്‍വെന്‍ഷനും തെരുവ് ചര്‍ച്ചയും ഡിസംബര്‍ ൨൬ ന് പയ്യന്നൂറ് ഗാന്ധി പാര്‍ക്കില്‍’ എന്നാണ് പ്രധാനമായും പോസ്റ്ററിലെ വാചകങ്ങള്‍. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുക, വധശിക്ഷ നിര്‍ത്തലാക്കുക തുടങ്ങിയ വാക്കുകളും പോസ്റ്ററിലുണ്ട്. പയ്യന്നൂരിണ്റ്റെ വിവിധ ഭാഗങ്ങളിലും പോലീസ് സ്റ്റേഷന് പരിസരത്തുമാണ് സംഘാടക സമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസ്സിണ്റ്റെ പേരോ സംഘാടകരുടെ പേരോ ഇല്ലാതെയാണ് പോസ്റ്ററുകള്‍ അച്ചടിച്ചിട്ടുള്ളത്. രാജ്യദ്രോഹിയായ ഒരു കൊടുംഭീകരനെ കൂത്തിക്കൊന്ന നടപടിയെ എതിര്‍ക്കുകയും രാഷ്ട്രപതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന പോസ്റ്ററിനെതിരെ വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ബിജെപി മണ്ഡലം കമ്മറ്റി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ പോലീസിണ്റ്റെ നിരുത്തരവാദപരമായ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: