ആലുവ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പലിശയ്ക്ക് ഈട് വാങ്ങാതെ പണം നല്കുന്ന തമിഴ്നാട് സംഘങ്ങള്‍ ആലുവായിലും സജീവം. യഥാസമയം പലിശയും മുതലും തിരിച്ചടയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഈ സംഘം ഭീഷണിപ്പെടുത്തിയെന്ന പരാതിയെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം സംഘത്തിലെ ചിലരെ പോലീസ് പിടികൂടിയത്. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ആയിരം രൂപ ഇവരില്‍ നിന്നും വാങ്ങിയാല്‍ മൂന്ന് മാസംകൊണ്ട് തവണകളായി 28 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കുകയാണ് വേണ്ടത്. ഈ സംഘങ്ങളിലെ ചിലര്‍ തവണമുടങ്ങിയാല്‍ വീണ്ടും പലിശകൂട്ടുകയും ചെയ്യും. അതുപോലെതന്നെ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ മറ്റ് ഗാര്‍ഹിക ഉത്പന്നങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്യുന്നുണ്ട്. നിയമപ്രകാരം പ്രതിവര്‍ഷം 20 ശതമാനത്തില്‍ താഴെ പരിശമാത്രമേ സ്വകാര്യ ഇടപാടുകാര്‍ക്കു പോലും വാങ്ങുവാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഈടൊന്നും നല്കേണ്ടെന്നുമാത്രമല്ല തവണകളായി തിരിച്ചടച്ചാലും മതിയെന്നതിനാലാണ് പലരും തമിഴ്നാട് സംഘത്തെകൂടുതലായി ആശ്രയിക്കുന്നത്. നിരവധി വീട്ടമ്മമാരും ഈ പലിശക്കെണിയില്‍ അകപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: