കാസര്‍കോട് : വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ എസ് രാജന് പറഞ്ഞു. അടിയന്തിര നടപടികള്‍ സ്വീകരിക്കാതെ അലംഭാവം കാണിച്ച സര്‍ക്കാറാണ് അനിയന്ത്രിതമായ വിലക്കയറ്റത്തിനുത്തരവാദി. വിലക്കയറ്റത്തിനെതിരെയും ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെയും ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കറന്തക്കാട് നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിണ്റ്റെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന ഭരണം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പൂഴ്ത്തി വയ്പും കരിഞ്ചന്തയുമാണ് വിലക്കയറ്റത്തിനുകാരണമെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. എന്നാല്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. കരിഞ്ചന്ത തടയാന്‍ ആര്‍ജവത്തോടെയും തണ്റ്റേടത്തോടെയും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഭയക്കുകയാണ്. പാരമ്പര്യമായി മന്ത്രിസ്ഥാനം ലഭിച്ച ഭക്ഷ്യമന്ത്രിക്ക് ഭരണമെന്താണെന്നു പോലും അറിയില്ല. അരിവാങ്ങാന്‍ ഗതിയില്ലാതെ കേരളത്തിലെ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ടണ്‍ കണക്കിന് അരി എഫ്സിഐ ഗോഡൗണുകളില്‍ കത്തിച്ചുകളയുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു പകരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗവേഷണം നടത്തുകയാണ് സര്‍ക്കാര്‍. ചില്ലറ വില്‍പ്പന മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭൂരിപക്ഷം അംഗങ്ങളുടെയും എതിര്‍പ്പിനെ പാര്‍ലമെണ്റ്റില്‍ കുതന്ത്രങ്ങളിലൂടെ മറികടന്നാണ് ഇത്തരം ജനദ്രോഹപരമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ഇത് ദോഷകരമായി ബാധിക്കാന്‍ പോകുന്നത്. വിദേശ കുത്തകള്‍ക്കും അമേരിക്കയെ പ്രീണിപ്പിക്കുന്നതിനും വേണ്ടി രാജ്യത്തെ സാധാരണക്കാരെ ബലിയാടാക്കുകയാണ്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുന്നതിനായി 125 കോടിയോളം ചിലവഴിച്ചുവെന്നാണ് വാള്‍മാര്‍ട്ട് തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന സര്‍ക്കാരിനെ നിലനിര്‍ത്തുന്നതും അഴിമതിപ്പണമാണെന്നും, സിബിഐയെയും പണത്തെയും ഉപയോഗിച്ച് പ്രാദേശിക പാര്‍ട്ടികളെ വിലയ്ക്കെടുക്കുകയാണ് സര്‍ക്കാര്‍ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്റ്റ് പി സുരേഷ് കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. മടിക്കൈ കമ്മാരന്, എം സഞ്ജീവ് ഷെട്ടി, പുല്ലൂറ് കുഞ്ഞിരാമന്, കൊവ്വല്‍ ദാമോദരന്‍, നഞ്ചില്‍ കുഞ്ഞിരാമന്, സരോജ ആര് ബല്ലാള്‍, കെ വി രാമകൃഷ് ണന്, പി ആര് സുനില്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹലത ദിവാകര്‍, പി രമേഷ്, കെ പി വത്സരാജ്, കെ കൃഷ്ണന്, ആര് ഗണേഷ്, എം സുധാമ, മാധവന് മാസ്റ്റര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്കി. അഡ്വ കെ ശ്രീകാന്ത് സ്വാഗതവും എസ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: