കണ്ണൂറ്: ജില്ലയില്‍ മണല്‍വേട്ട ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ ൭ പേര് പിടിയിലായി. മൂന്ന് ലോറികള്‍ പിടികൂടി. ഏഴിമല നാവിക അക്കാദമിക്ക് സമീപം എട്ടിക്കുളത്ത് ഇന്നലെ പുലര്‍ച്ചെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുകയായിരുന്ന ലോറിയും മൂന്നുപേരെയും പിടികൂടി. പയ്യന്നൂറ് പോലീസ് ഈ ഭാഗങ്ങളില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചും മണല്‍ മാഫിയ മണല്‍ കടത്ത് നടത്തിവന്നിരുന്നു. ഇന്നലെ പോലീസ് പട്രോളിംഗ് നടത്തി മടങ്ങിയതിണ്റ്റെ തൊട്ടുപിന്നാലെ മണല്‍ കടത്തിയ സംഘമാണ് കലക്ടറുടെ പിടിയിലായത്. കാരന്താട് സ്വദേശി കെ.പി.സുശീല്‍ (൩൦) ഒപ്പമുണ്ടായിരുന്ന രാകേഷ്, വിജേഷ് എന്നിവരാണ് പിടിയിലാത്. കെഎല്‍ ൧൪ ബി ൪൯൪ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് മുമ്പും അധികൃതര്‍ ഈ ഭാഗങ്ങളില്‍ നിന്നും മണല്‍ പിടികൂടിയിരുന്നു. മയ്യില്‍ പോലീസ്സ്റ്റേഷന് പരിധിയിലെ നാറാത്ത് കുമ്മായക്കടവില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലോറികള്‍ പോലീസ് പിടികൂടി. കെഎല്‍ ൧൩ ജി ൩൯൪൫, കെഎല്‍ ൧൩ എം ൬൫൫൩ നമ്പര്‍ ലോറികളാണ് പിടികൂടിയത്. ഡ്രൈവര്‍മാരായ കാഞ്ഞിരോട് സ്വദേശി പ്രദീപന് (൪൫), ചെക്കിക്കുളം സ്വദേശി അശോകന് (൪൦), കടവ് സൂപ്പര്‍വൈസര്‍മാരായ പന്ന്യന്കണ്ടിയിലെ സിദ്ധിഖ് (൩൦), കുമ്മയക്കടവിലെ സുഹൈല്‍ (൩൪) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കണ്ണൂറ് കോടതി റിമാണ്റ്റ് ചെയ്തു. മണല്‍ കടത്തിന് ഒത്താശ ചെയ്തതിനാണ് കടവ് സൂപ്പര്‍വൈസര്‍മാരെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് മണല്‍ കടത്ത് നിര്‍ബാധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: