കണ്ണൂറ്: സംസ്ഥാനത്തിനകത്തും പുറത്തും വന്‍കിട വസ്ത്രാലയങ്ങളുള്പ്പെടെയുള്ള കടകളില്‍ ഷോപ്പിംഗിനെന്ന വ്യാജേന എത്തി കവര്‍ച്ച നടത്തുന്ന ൪ സ്ത്രീകളുള്‍പ്പെട്ട അഞ്ചംഗ സംഘ ത്തെ പോലീസ് അറസ്റ്റ് ചെയ ്ത് തമിഴ്നാട് സ്വദേശികളായ തേനി ഉത്തമപാളയം കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫീസിനുസമീപത്തെ ജനാര്‍ദ്ദനണ്റ്റെ ഭാര്യ മാരിമുകള്തെരുവിലെ ജയ(൩൮) ചിലമ്പരശന്‍ (൨൫), മരിവന് കോവില്‍ തെരുവിലെ റാണി രാസംഗം(൫൦), ഈശ്വരി (൪൫), രാസാത്തി (൬൦)എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂറ് ഡിവൈഎസ്പി പി.സുകുമാരന്‍ ലഭിച്ച രഹസ്യ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചക്കരക്കല്‍ പോലീസ് നടത്തിയ വാഹന പരിശോധനക്കിടയില്‍ കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ കെഎല്‍ ൦൪-൬൬൬൬ കാറില്‍ സഞ്ചരിക്കവേയാണ് പ്രതികള്‍ പിടിയിലായത്. ചക്കരക്കല്ലിലെ ഒരു വസ്ത്രാലയത്തില്‍ നിന്നും സാരിയുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ മോഷ്ടിച്ചത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരിലും ഇവര്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. സ്ത്രീകളായ നാലുപേരും വസ്ത്രങ്ങള്‍ വാങ്ങാനെന്ന രീതിയില്‍ ഷോപ്പുകളില്‍ കയറിയാണ് മോഷണം നടത്തുന്നത്. ഇവരില്‍ ചിലര്‍ സാരി നിവര്‍ത്തി പിടിച്ച് മറസൃഷ്ടിക്കുകയും കൂടെയുള്ളവര്‍ സ്വന്തം സാരിക്കിടയില്‍ ഒളിപ്പിച്ച പ്രത്യേക സഞ്ചികളില്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ച് നിക്ഷേപിക്കുകയുമാണ് പതിവ് മോഷണ രീതിയെന്ന് പോലീസ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ വില്‍ക്കാനായി തേനിയില്‍ ഇവര്‍ക്ക് ൬ ഓളം കടകളുള്ളതായി പോലീസിനോട് സമ്മതിച്ചതായും അറിയുന്നു. മോഷണവസ്തുക്കളുടെ വില്‍പ്പനയ്ക്ക് ജനാര്‍ദ്ദനനാണ് നേതൃത്വം നല്‍കാറ്. മോഷണത്തിനും മറ്റും ഉപയോഗിക്കാനായി ഇവര്‍ക്ക് വിലകൂടിയ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുണ്ടത്രെ. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിയതായി പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തിമായിട്ടുണ്ട്. കണ്ണൂറ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാണ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: