ചെറുതോണി: ഇടുക്കി കളക്ട്രേറ്റിനു മുന്നില്‍ ജീപ്പും ടാങ്കറും കൂട്ടിയിടിച്ച് ആറുപേര്‍ക്കു പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. കട്ടപ്പന സ്വദേശി ജോയി സെബാസ്റ്റ്യന്‍ (44), അഞ്ചു (25), രാജി വാഗവര (22), രമ്യ (18), പ്രിന്‍സ് ഇടപ്പള്ളിമഠം അന്യാര്‍തൊളു (19) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇന്നു രാവിലെ 9.30-ന് ഇടുക്കി കളക്ടറേറ്റിനു മുന്നിലെ വളവിലാണ് അപകടം. തൊടുപുഴയിലേക്കു റോഡ് സര്‍വേക്കായി പോയ സംഘം സഞ്ചരിച്ചിരുന്ന ജീപ്പാണ് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചത്. കട്ടപ്പന കെബിജെ കണ്‍സ്ട്രക്ഷന്‍ സര്‍വേ കമ്പനിയുടെ ഉടമയും ജീവനക്കാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സ്ഥാപന ഉടമയും ജീപ്പ് ഡ്രൈവറുമായ ജോയിയുടെയും ജീവനക്കാരി അഞ്ചുവിന്റെയും നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: