കണ്ണൂറ്: കണ്ണൂറ് ജില്ലയിലെ ബസ് തൊഴിലാളി സംഘടനാ നേതാക്കള്‍ ൨൦ മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം ശുദ്ധ അസംബന്ധവും നിയമത്തിനും നീതിക്കും നിരക്കാത്തതുമാണെന്നും കണ്ണൂറ് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നല്‍കേണ്ട മുഴുവന്‍ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വേജസ് സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫെയര്‍ വേജസ് അടിസ്ഥാനമാക്കി സെപ്തംബര്‍ ൧ മുതല്‍ നല്‍കേണ്ട ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ജീവിത ചെലവിണ്റ്റെ വര്‍ദ്ധനവ് അടിസ്ഥാനമാക്കി ഓരോ ൬ മാസം കൂടുമ്പോഴും ഡിഎ വര്‍ദ്ധിക്കുകയും ആയത് മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കിയിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മോട്ടോര്‍ തൊഴിലാളി വര്‍ക്കേഴ്സ് ആക്ടിലും ഫെയര്‍വേജസ് ആക്ടിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകളൊക്കെ സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണ്. യൂണിയന് ഉന്നയിച്ചിരിക്കുന്ന പല ഡിമാണ്റ്റുകളും തൊഴിലുടമയുടെ ചുമതലയില്‍ വരുന്നതല്ല. ബാലിശമായ ഡിമാണ്റ്റുകള് ഉന്നയിച്ച് കണ്ണൂറ് ജില്ലയില്‍ മാത്രം അനിശ്ചിതകാല സമരവുമായി മുന്നോട്ട് വന്നിരിക്കുന്ന യൂണിയന് നേതാക്കളുടെ നടപടി തികച്ചും അപലപനീയമാണ്. പ്രഖ്യാപിത സമരം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് യൂണിയന് നേതാക്കളായിരിക്കും ഉത്തരവാദികളെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: