കണ്ണൂറ്: ബല്ലാര്‍ഡ് റോഡിണ്റ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വ്യാപാരികള്‍ കടകളടച്ചും നാട്ടുകാര്‍ റോഡ് ഉപരോധിച്ചും പ്രതിഷേധിച്ചു. ഒരുവര്‍ഷം മുമ്പ് റോഡ് നന്നാക്കാനായിട്ട കരിങ്കല്ലുകള്‍ ഇപ്പോള്‍ വാഹനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഭീഷണിയായി മാറിയതോടെയാണ് വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. റോഡിലൂടെ ചെറുവാഹനങ്ങളുള്പ്പെടെ സഞ്ചരിക്കാന്‍ സാധിക്കാതാവുകയും കല്ലുകള്‍ തെറിച്ച് വ്യാപാരികള്‍ക്ക് ദുരിതമാവുകയും ചെയ്തതോടെ വ്യാപാരികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കമ്മറ്റിക്ക് രൂപം നല്‍കുകയും നഗരസഭാധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും പ്രശ്നം പരിഹരിക്കാന്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് ആദ്യപടിയെന്ന നിലയിലാണ് ഇന്നലെ രാവിലെ ൧൦ മണി മുതല്‍ ഉച്ചക്ക് ൧൨ മണി വരെ ബല്ലാര്‍ഡ് റോഡിലെ വ്യാപാരികള്‍ കടയടച്ചും ആക്ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധിച്ചും സമരം നടത്തിയത്. ഉപരോധം ആക്ഷന്‍ കമ്മറ്റി ചെയര്മാന് എം.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. എട്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: