മട്ടാഞ്ചേരി: മാലിന്യത്താല്‍ ദുര്‍ഗന്ധം പരത്തുന്ന ഫോര്‍ട്ടുകൊച്ചി കടപ്പുറം ശുചീകരണത്തിന് വിദേശികളും ഒത്തുകൂടി. കൊച്ചിന് കാര്‍ണിവല്‍-കൊച്ചി ബിനാലെ ആഘോഷത്തിന് മുന്നോടിയായാണ് കൊച്ചി കടപ്പുറം ശുചീകരണം നടത്തിയത്. പോളപായലും, മാംസാവശിഷ്ടം, പ്ലാസ്റ്റിക് കവര്‍, കുപ്പികള്‍ തുടങ്ങിയ മാലിന്യങ്ങളടക്കമുള്ളവയാണ് ശുചീകരണത്തിലുടെ പ്രവര്‍ത്തകര്‍ നീക്കിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനം മേയര്‍ ടോണിചമ്മിണി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ്, നഗരസഭാംഗം ആന്റണി കുരീത്തറ, ലണ്ടന്‍ സാമൂഹ്യ സംഘടന പ്രതിനിധികളായ ആലന്, പ്രൊഫഷണല്‍ ക്ലബ്, സിറ്റിസണ്‍സ് ഫോര്‍ ഫോര്‍ട്ടുകൊച്ചി തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഫോര്‍ട്ടുകൊച്ചി കടപ്പുറം ബിനാലെ വേദികള്‍, റോഡുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുക. കൊച്ചിയിലെത്തിയ യുറോപ്പ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയവരും ശുചീകരണത്തില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: