കണ്ണൂറ്: ഭാരതി എയര്‍ടെല്‍ ഗ്രൂപ്പിണ്റ്റെയും വിദേശ കമ്പനിയായ ആക്സ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെയും സംയുക്ത സംരംഭമായ ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണ്ണൂറ് ബ്രാഞ്ച് അടച്ചുപൂട്ടാന്‍ പോവുകയാണെന്ന് ന്യൂ ജനറേഷന് ബാങ്ക്സ് ആണ്റ്റ് ഇന്‍ഷൂറന്‍സ് എംപ്ളോയീസ് യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ൪ വര്‍ഷമായി തളാപ്പിലുള്ള ഡൗണ്‍ ടൗണ്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫീസാണ് അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനമെടുത്തിട്ടുള്ളത്. ഇതുവരെയായി ൩൦൦൦ത്തിലധികം ഇടപാടുകാരും പോളിസിയിനത്തില് ൪൯ കോടിയോളം രൂപയും കണ്ണൂറ് ബ്രാഞ്ച് മുഖേന കമ്പനി സമാഹരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് തന്നെ ജീവനക്കാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ബ്രാഞ്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ ന്യൂ ജനറേഷന് ബാങ്ക്സ് ആണ്റ്റ് ഇന്‍ഷൂറന്‍സ് എംപ്ളോയീസ് യൂണിയണ്റ്റെ നേതൃത്വത്തില്‍ വിവിധ സമരങ്ങളുമായി മുന്നോട്ടുപോയിരുന്നു. ഇടപാടുകാര്‍ക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ് ഇടപാടുകള്‍ക്ക് ഇനി കോഴിക്കോട് ബ്രാഞ്ചിനെ ആശ്രയിക്കണമെന്നാണ്. കോഴിക്കോട് ബ്രാഞ്ചും ജൂണ്‍ മാസത്തോടെ അടച്ചുപൂട്ടാനുള്ള ശ്രമം നടന്നുവരികയാണ്. ഫലത്തില്‍ ഇടപാടുകാര്‍ക്ക് എറണാകുളം ബ്രാഞ്ചിനെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ്. നിലവിലുള്ള ഐആര്‍ഡിഎ നിയമപ്രകാരം ഒരു സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി അതിണ്റ്റെ ബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടുമ്പോള്‍ കസ്റ്റമര്‍ സര്‍വ്വീസ് പോയിണ്റ്റ് ഒരുക്കിക്കൊടുക്കാനുള്ള ബാധ്യത കമ്പനിക്കുണ്ട്. എന്നാല്‍ ഇത്തരം പകരം സംവിധാനങ്ങളോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്താതെയാണ് ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കണ്ണൂറ് ബ്രാഞ്ച് അടച്ചുപൂട്ടുന്നത്. ഇതിനെതിരെ ഇടപാടുകാര്‍ ഭാരതി ആക്സ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍വെസ്റ്റേര്‍സ് ഫോറം രൂപീകരിച്ച് നിയമനടപടികളുമായും പ്രക്ഷോഭ പരിപാടികളുമായും മുന്നോട്ട് പോവുകയാണ്. ഇതിണ്റ്റെ ഭാഗമായി കഴിഞ്ഞ ൬ന് ബ്രാഞ്ചില്‍ വന്ന കമ്പനി പ്രതിനിധിയെ ഇടപാടുകാരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. നിക്ഷേപകരെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനും ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അവസാനിപ്പിക്കാനും സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാകണമെന്നും യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: