പാനൂറ്: കനക മഹര്‍ഷിയുടെ തപോഭൂമിയില്‍ കോടാലിക്കൈ വെക്കുന്ന ഭൂമാഫിയകള്‍ക്ക് താക്കീതായി കനക മലയില്‍ നാട്ടുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ജില്ലയിലെ പ്രസിദ്ധമായ ജൈവവൈവിധ്യങ്ങളാല്‍ സംഋദ്ധമായ കനകമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. കനകതീര്ത്ഥം മുതല്‍ പെരിങ്ങത്തൂറ് പാലം വരെ നീണ്ട മനുഷ്യച്ചങ്ങലയില്‍ നിരവധി പേര് കണ്ണികളായി. പൈതൃക ടൂറിസം മേഖലയിലുള്പ്പെടുത്തിയ കനകമലയെ പിളര്‍ക്കാനെത്തുന്ന ഭൂമാഫിയകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയാണ്. മനുഷ്യച്ചങ്ങല സംഘടിപ്പിക്കപ്പെട്ടത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പെരിങ്ങളം പഞ്ചായത്ത് പ്രസിഡണ്ട് നൗഷത്ത് കൂടത്തില്‍ അധ്യക്ഷത വഹിച്ചു. എ.അശോകന്, സതീശന് പാച്ചേനി, വി.കെ.കുഞ്ഞിരാമന്, പി.പ്രഭാകരന്, എം.ടി.കെ.സുലൈഖ, എ.പി.ഷമീമ, ഹമീദ് കരിയാട്, വി.നാസര്‍, വി.എ.മുകുന്ദന്, കെ.പി.ഷൈജ, പറമ്പത്ത് ഹരീന്ദ്രന്‍, സി.കെ.രാജന്, സി.വി.രാജന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ചന്ദ്രന് സ്വാഗതവും പി.ഷാജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: