കണ്ണൂറ്: ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തതെന്ന് സമരസമിതി കണ്‍വീനര്‍ ചൂരക്കാട്ട് രവി പത്രസമ്മേളനത്തില്‍ പറഞ്ഞു. നോട്ടീസ് നല്കി ൧൪ ദിവസം കൊണ്ട് പ്രദേശവാസികളെ കുടിയിറക്കിയത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണ്. ഒഴിപ്പിക്കപ്പെട്ട പ്രദേശത്തെ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. നല്ല വിളവ് ലഭിക്കുന്ന സ്ഥലത്ത് സെണ്റ്റ് ൧ന് ൪൦൦ രൂപ മാത്രമാണ് കൊടുത്തത്. എന്നാല്‍ കൃഷിക്കാരന് പകരം ഭൂമി നല്‍കിയതുമില്ല. ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കാതെ നാവല്‍ അക്കാദമിക്ക് സ്ഥലം നല്കാന് തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും സ്ഥലം എംഎല്‍എ ആയിരുന്ന എം.വി.രാഘവനുമാണ് ഏഴിമലയില്‍ തന്നെ അക്കാദമി വേണമെന്ന് വാശി പിടിച്ചതെന്നും ചൂരക്കാട്ട് രവി പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട് കോടതി കയറിയിറങ്ങുന്നവരെയും കോടതിയെ സമീപിക്കാന്‍ കഴിയാത്ത പാവപ്പെട്ടവരെയും പരിഗണിച്ച് ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ൧൦,൦൦൦ പേരുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: