കണ്ണൂറ്: ലോക വികലാംഗ ദിനാചരണത്തിണ്റ്റെ ഭാഗമായി പോലീസ് പരേഡ് ഗ്രൗണ്ടില്‍ വികലാംഗ കായികമേളയ്ക്ക് ആവേശമായി ഈ വര്‍ഷവും അബ്ദുള്‍ സലാമെത്തി. മേളയില്‍ പങ്കെടുക്കുന്ന വികലാംഗര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ൫൦ മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം നേടുകയും ചെയ്തു അബ്ദുള്‍ സലാം. ൩ അടി മാത്രം നീളമുള്ള നാറാത്ത് സ്വദേശിയായ അബ്ദുള്‍ സലാം കണ്ണൂരില്‍ നടക്കുന്ന ഇത്തരം കായികമേളയിലെ നിറസാന്നിധ്യമാണ്. കായിക മത്സരങ്ങളിലെ താല്‍പ്പര്യങ്ങള്‍ക്ക് പുറമേ കഥയിലും കവിതയിലും അഭിരുചിയുണ്ട്. കണ്ണൂറ് കോളേജ് ഓഫ് കോമേഴ്സില്‍ നിന്നും മലയാളത്തില്‍ ബിരുദം നേടിയ സലാം സപ്ളൈ ഓഫീസിന് മുന്നില്‍ അപേക്ഷാഫോറം പൂരിപ്പിച്ചുകൊടുത്താണ് ഉപജീവനം നടത്തുന്നത്. ഭാര്യ സഫിയക്കും സലാമിനും ജീവിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്നത് പ്രതിമാസം ൪൦൦ രൂപയുടെ വികലാംഗ പെന്ഷന് മാത്രമാണ്. ശാരീരിക വൈകല്യം ബാധിച്ച അനുജന് ഷൗക്കത്തലി അറീന മള്‍ട്ടിമീഡിയയില്‍ വെബ്ഡിസൈനിംഗ് പഠിക്കുകയാണ്. വൈകല്യങ്ങളെ പരിഗണിക്കാതെ ജീവിതത്തില്‍ കഠിനപ്രയത്നം ചെയ്യുകയും സമാന അവസ്ഥയുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയുമാണ് തണ്റ്റെ ലക്ഷ്യമെന്ന് അബ്ദുള്‍ സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: