കൊച്ചി: ഇന്ന് കേരളം നേരിടുന്ന മാലിന്യപ്രശ്നത്തേക്കാള് ഭീകരമാണ് ആശുപത്രി മാലിന്യ സംസ്ക്കരണ രീതികള്‍. കേരളത്തിലെ ഹൈടെക് ആശുപത്രികള്‍ ഉയര്ന്നുവരുന്നെങ്കിലും ആശുപത്രി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി പരിതാപകരമാണ്. ഉപയോഗിച്ച സൂചികള്‍ ഇക്കാലത്ത് വീണ്ടും ഉപയോഗിക്കുന്ന ആശുപത്രികളുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഐഎംഎക്ക് ഒരു പ്ലാന്റ് മാത്രമാണുള്ളത്. ഈ രീതി മാറ്റി എല്ലാ ജില്ലകളിലും ആശുപത്രി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കണം.
നാഷണല്‍ സേഫ്റ്റി കൗണ്‍സി (കേരള ചാപ്റ്റര്‍)ലും കേരളാ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റിനെപ്പറ്റി നടത്തിയ ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.ബാബു പറഞ്ഞു. വര്‍ക്ക്ഷാപ്പില്‍ സേഫ്റ്റി കൗണ്‍സില്‍ പ്രസിഡന്റ് ഫ്രാന്‍സിസ് സേവ്യര്‍, സെക്രട്ടറി തോമസ് കടവന്‍, കെഎസ്പിബി ചെയര്മാന് കെ.സജീവന് എന്നിവര്‍ അധ്യക്ഷനായിരുന്നു. കേരളത്തിലെ വിവിധ ആശുപത്രികളില്‍ നിന്നായി 200ല്‍പ്പരം പ്രതിനിധികള്‍ ഈ വര്‍ക്ക്ഷാപ്പില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: