കൊച്ചി: വ്യവസായിക ഉപഭോക്താക്കള്‍ക്കു വൈദ്യുതി ഉപയോഗത്തില്‍ 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കെഎസ്ഇബിയുടെ നീക്കം വന്‍കിട കമ്പനികളെ പ്രതിസന്ധിയിലാക്കുമെന്നു കേരള ഹായ് ടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹായ് ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമര്‍ അസോസിയേഷന് ചൂണ്ടിക്കാട്ടി.
കമ്പനികളിലെ ഉത്പാദനത്തെ വൈദ്യുതി നിയന്ത്രണം പ്രതികൂലമായി ബാധിക്കുമെന്നും പല കമ്പനികളും ഇതുമൂലം ഭാവിയില്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാകുമെന്നും അസോസിയേഷന് പ്രസിഡന്റ് ജോര്‍ജ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ വ്യവസായങ്ങള്‍ക്കു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം സംസ്ഥാനത്തില്ല. വ്യവസായശാലകള്‍ക്കു നേരിട്ടു പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി അനുമതി നല്‍കണം. മെച്ചപ്പെട്ട ലോഡ് ഫാക്ടര്‍ ഉള്ളവര്‍ക്കും കൃത്യമായി ബില്ല് അടയ്ക്കുന്നവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇന്‍സന്റീവ് ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: