കൊച്ചി: ശ്രീ ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമായ കാലടി ആദിശങ്കര കീര്‍ത്തിസ്തംഭത്തിന് സമീപം ആധുനിക അറവുശാല നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
കേരളത്തിന് വെളിയില്‍ ചില സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിലിരിക്കെ പശുവിനെ മാതാവായി കാണുന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ മുറിപ്പെടുത്തുന്ന തരത്തില്‍ അറവുശാലക്ക് അനുമതി കൊടുത്ത പഞ്ചായത്ത് ഭരണസമിതി പുനര്‍ തീരുമാനത്തിന് തയ്യാറാകണം. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാര് വിരിവെച്ച് തീര്‍ത്ഥാടനകേന്ദ്രമായി കണക്കാക്കുന്ന ആദിശങ്കരകീര്‍ത്തിസ്തംഭത്തിന് സമീപം അറവുശാലയും അനുവദിക്കരുത്. അറവുശാലയുടെ നിര്‍മ്മാണവുമായി മുന്നോട്ട് പോയാല്‍ വിവിധ ഹൈന്ദവ സംഘടനകളെ സഹകരിപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമിതി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: