ശബരിമല: കോണ്‍ക്രീറ്റ് ചെയ്ത് യാത്ര സുഗമമാക്കിയതോടെ സ്വാമി അയ്യപ്പന് റോഡ് വഴിയുള്ള യാത്രയ്ക്ക് തിരക്കേറി. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകരാണ് ഈ വഴി പ്രധാനമായും ഉപയോഗിക്കുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും ചരക്കു സാധനങ്ങള്‍ കൊണ്ടുപോകുന്നതിനാണ് സ്വാമി അയ്യപ്പന് റോഡ് ഗതാഗത യോഗ്യമാക്കിയത്. എങ്കിലും മടക്കയാത്ര എളുപ്പമായതിനാല്‍ തീര്‍ത്ഥാടകര്‍ ഇന്ന് ഈ വഴി തെരഞ്ഞെടുത്തിരിക്കുകയാണ്.
പക്ഷേ തീര്‍ത്ഥാടനം ആരംഭിച്ച് 23 ദിവസങ്ങള്‍കഴിഞ്ഞിട്ടും തീര്‍ത്ഥാടകര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടില്ല. കച്ചവട സ്ഥാപനങ്ങളും കുറവാണ്. കടകള്‍ കുറവായതിനാല്‍ വെള്ളമോ ഭക്ഷണമോ തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
പാതയില്‍ പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യമില്ല. ഒരു ടൊയ്ലറ്റ് മാത്രമാണുള്ളത്. ഇത് ഉപോയഗ്യശൂന്യവും , പോലീസുകാരുടെ സേവനവും തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ട സൗകര്യങ്ങളുമില്ല, ഇതിനാല്‍ പാതയുടെ രണ്ടു വശങ്ങളും വൃത്തിഹീനമായിരിക്കുകയാണ്. കുത്തുകയറ്റവും ഇറക്കവുമായി കിടന്ന സ്വാമി അയ്യപ്പന് റോഡ് നവീകരിച്ചത് തീര്‍ത്ഥാടനത്തിന് മുമ്പാണ്. സുഗമയാത്ര ചെയ്യാവുന്ന റോഡ് വനത്തിന്റെ മദ്ധ്യഭാഗത്തുകൂടി ആയിനാല് വെയിലേല്‍ക്കാതെ സഞ്ചരിക്കാനുമാകും , ഇതാണ് തീര്‍ത്ഥാടകരെ ഈ പാത തെരഞ്ഞെടുക്കാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: